മലയാളം English

സമീപകാല പരിപാടികള്‍

കേരള സർക്കാരിനോടും പൊതുജനങ്ങളോടും കേരളാ ജൈവകർഷക സമിതിയുടെ അഭ്യർത്ഥന

"ആരോഗ്യധനം സർവ്വധനാൽ പ്രധാനം "

ആരോഗ്യമാണ് മറ്റെന്തിനേക്കാളും വലുതെന്ന് നമ്മെയെല്ലാം വീണ്ടും വീണ്ടും പഠിപ്പിക്കുകയാണല്ലോ കോവിഡ്- 19 ൽ നിന്നു രക്ഷപ്പെടാനുള്ള 'ഈ വീട്ടിലിരിപ്പു 'കാലം. കോവിഡ് നിയന്ത്രണത്തിൽ കേരളം ലോകത്തിനു തന്നെ മാതൃകയായതു പോലെ, ഈവിധം വരാവുന്ന മാരക രോഗങ്ങളെ ചെറുക്കുന്ന രോഗ പ്രതിരോധ ശക്തിയുള്ളവരായി മാറുന്നതിനും മലയാളികൾക്കു ഇനി കഴിയണം. അതിന് നമ്മുടെ ആരോഗ്യനയത്തിലും ഭക്ഷ്യ നയത്തിലും കാർഷിക നയത്തിലും സാമ്പത്തിക നയത്തിലും ചില മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുക എന്ന ഒരേ ലക്ഷ്യം മുൻനിർത്തി ആരോഗ്യം, ഭക്ഷ്യം, കൃഷി, തൊഴിൽ, ധനകാര്യം എന്നീ വകുപ്പുകളുടെ ഒത്തൊരുമിച്ചുള്ള ഒരു പ്രവർത്തനമാണിനി നമുക്കാവശ്യം.

കൂടുതല് വായിക്കുക...

നാടെങ്ങും വിഷരഹിത ഓണചന്ത നടത്തി ജൈവകര്‍ഷക സമിതി

ഓണത്തോടൊനുബന്ധിച്ച് വിവിധ താലൂക്ക് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ സെപ്തംബര്‍ 7,8,9,10 തീയതികളില്‍ കേരളാ ജൈകര്‍ഷക സമിതി വിവിധ സ്ഥലങ്ങളില്‍ ജൈവ ഓണചന്ത സംഘടിപിച്ചു. തൃശ്ശൂര്‍ ജില്ലയില്‍ തൃശ്ശൂര്‍ ടൗണിലും, ചാലക്കുടിയിലും ഇരിങ്ങാലക്കുടയിലും മലപ്പുറത്ത് തിരൂരില്‍, പാലക്കാട് മണ്ണാര്‍ക്കാടില്‍, എറണാകുളത്ത് പറവൂരില്‍, കോഴിക്കോട് വടകരയില്‍, കണ്ണൂരില്‍ പയ്യന്നൂരില്‍..

കൂടുതല് വായിക്കുക...

വാഴകൃഷി പരിശീലന ക്ലാസ് നടന്നു

വാഴകൃഷി പരിശീലന ക്ലാസ് നടന്നു

കേരളത്തിലെ വൈവിധ്യമാർന്ന നാട്ടുവാഴയിനങ്ങൾ, നേന്ത്രവാഴയിനങ്ങൾ, ഓരോ വാഴയിനങ്ങളുടേയും സവിശേഷതകൾ കൃഷി രീതികൾ പരിപാലനം രോഗങ്ങൾ ജൈവപ്രതിരോധ മാർഗങ്ങൾ തുടങ്ങി വാഴ കൃഷിയെ കുറിച്ച് അറിഞ്ഞിരിക്കേണ്ടതെല്ലാം സാമ്പ്രദായിക അറിവുകളുടേയും ആധുനിക ശാസ്ത്രീയ സമീപനങ്ങളേയും സമന്വയിപ്പിച്ച് കേരളാ ജൈവ കർഷക സമിതി നടത്തി വരുന്ന വാഴകൃഷി പരിശീലന ക്ലാസ്

കൂടുതല് വായിക്കുക...