മലയാളം English

തുറവൂരില്‍ ജൈവകൃഷി പരിശീലന ക്ലാസ് സംഘടിപ്പിച്ചു

തുറവൂരില്‍ ജൈവകൃഷി പരിശീലന ക്ലാസ് സംഘടിപ്പിച്ചു

മുക്കാൽ സെന്‍റില്‍ 55 തരം ഭക്ഷ്യവിളകൾ കൃഷി ചെയ്ത് മാതൃകാ അടുക്കളത്തോട്ടം നിർമ്മിച്ച ആലപ്പുഴ തുറവൂരിലെ ശ്രീ എസ് ദാസന്‍റെ  വെച്ചു വസതിയിൽ വെച്ച്  ജൈവകര്‍ഷക സമിതി ആലപ്പുഴ ജില്ലാ സമിതിയുടെ ആഭിമുഖ്യത്തില്‍  സൗജന്യ ജൈവകൃഷി പരിശീലന ക്ലാസ് സംഘടിപ്പിച്ചു.  
ഫെബ്രുവരി 3 ന് ഉച്ചയ്ക്ക് 3 മണിക്ക് നൂറിലധികം  ആളുകള്‍ പങ്കെടുത്ത പരിപാടിയില്‍ 
പരിപാടിയിൽ ജൈവ കർഷക സമിതിയുടെ സംസ്ഥാന സെക്രട്ടറി ശ്രീ അശോകകുമാർ വി അദ്ധ്യക്ഷത വഹിച്ചു.  സംസ്ഥാന ട്രഷറർ ശ്രീ സതീഷ് കുമാർ ബി സ്വാഗതം പറഞ്ഞു.സംസ്ഥാന ജോയിന്റ് സെക്രട്ടറി ശ്രീ കെ. പി ഇല്യാസ്, ശ്രീ എസ് ദാസന്‍ എന്നിവര്‍ ക്ലാസെടുത്തു. ശ്രീ വി വിജയനാഥ് വിപഞ്ചിക അടുക്കളത്തോട്ടത്തിന്‍റെ വിളവെടുപ്പ് ഉല്‍ഘാടനം നടത്തി. ശ്രീ ബാഹുലേയന്‍ നന്ദി പറഞ്ഞു.
പച്ചക്കറികൾ, ഇലക്കറികൾ, കിഴങ്ങുവിളകൾ, ഫലസസ്യങ്ങൾ, ഔഷധചെടികൾ ഇങ്ങനെ വൈവിധ്യമാർന്ന വിളകളാണ് ഇവിടെ നട്ടു വളർത്തിയിരിക്കുന്നത്. തുറവൂരിലെ മണൽ മണ്ണിലാണ് ഈ വിസ്മയം തീര്‍ത്തിരിക്കുന്നത്. മണ്ണിന്‍റെ ആരോഗ്യം വർദ്ധിപ്പിച്ചാല്‍ വിവിധ വിളകൾ പരസ്പര സഹകരണത്തോടെ ആരോഗ്യത്തോടെ വരുമെന്ന് തെളിയിക്കുന്ന ഒരു ജൈവത്തോട്ടം തന്നെയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. കേരളാ ജൈവകർഷക സമിതിയുടെ ആലപ്പുഴ ജില്ലാ കൺവീനറാണ് കുണ്ടേപറമ്പിൽ ദാസൻ.